കുരീപ്പുഴ: കുരീപ്പുഴ ഗവ. യു.പി സ്കൂളിൽ എൽ.പി വിഭാഗത്തിൽ മലയാളം, അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച രാവിലെ 10.30ന്. വാക് ഇന്‍ ഇന്‍റർവ്യൂ കൊല്ലം: പട്ടികജാതി വികസന വകുപ്പിന്‍റെ പരിധിയില്‍ ചാത്തന്നൂരില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് ട്യൂഷന്‍ നല്‍കുന്നതിന് 10ന് ഉച്ചക്ക് 2.30ന് ഇത്തിക്കര ബ്ലോക്ക് പട്ടികജാതിവികസന ഓഫിസില്‍ വാക് ഇന്‍ ഇന്‍റര്‍വ്യൂ നടക്കും. കണക്ക്, ഫിസിക്‌സ് വിഷയങ്ങളില്‍ ബി.എഡ് ഉള്ളവര്‍ക്ക് പങ്കെടുക്കാം. രണ്ട് ഒഴിവുകള്‍. ഓണറേറിയം 6000 രൂപ. ഫോണ്‍: 8547630035, 9446525521 ചിത്രപ്രദര്‍ശന ശിൽപശാല കൊല്ലം: സ്റ്റുഡന്‍സ് യൂനിയന്‍റെ പങ്കാളിത്തത്തോടെ സ്റ്റാഫ് കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ ട്രെയിനികള്‍, ജീവനക്കാര്‍, ജീവനക്കാരുടെ മക്കള്‍ തുടങ്ങിയവരുടെ കലാസൃഷ്ടികള്‍ ഉള്‍പ്പെടുത്തി ചിത്രപ്രദര്‍ശന ശില്‍പശാല നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.