ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ ഇ.എം.എസ് ഗ്രന്ഥശാല വായനശാല ബാലവേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി കുരുത്തോലകളരിയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്‍റ് ആർ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. രവി പള്ളിശ്ശേരിക്കൽ തെങ്ങോല കൊണ്ട് വൈവിധ്യമാർന്ന നിരവധി അലങ്കാരവസ്തുക്കൾ നിർമിക്കാൻ കുട്ടികൾക്ക് പരിശീലനം നൽകി. സെക്രട്ടറി വി. അജയകുമാർ, അഭിലാഷ് ആദി, ജഗന്നാഥൻ എന്നിവർ നാടൻപാട്ട്, ചിത്രകല എന്നിവക്ക് പരിശീലനം നൽകി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. കെ.ആർ.ആദർശ്, പാർവതി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.