ഇടവ ബഷീറിന്‍റെ നിര്യാണത്തിൽ അനുശോചനം

കൊല്ലം: മലയാളക്കരയുടെ പ്രിയപ്പെട്ട പാട്ടുകാരന്‍ ഇടവ ബഷീറിന്‍റെ വേര്‍പാടില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അനുശോചിച്ചു. ചലച്ചിത്ര പിന്നണി ഗായകന്‍ എന്നതിലുപരി പതിനായിരക്കണക്കിന് വേദികളില്‍ നേരിട്ടെത്തി സംഗീതാസ്വാദകരുടെ സ്നേഹാദരവ് പിടിച്ചുപറ്റിയ ഗായകനാണെന്നും ഗാനമേള രംഗത്ത് കുലപതിയായ ഇടവ ബഷീര്‍ സംഗീതത്തെപ്പോലെ തന്നെ സംഗീതാസ്വാദകരെയും സ്നേഹിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. മലയാളികളുടെ ഇഷ്ട ഗായകന് സമുചിതമായ സ്മാരകം നിര്‍മിക്കാന്‍ സാംസ്കാരിക വകുപ്പ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാമൂട്​ നവകൈരളി നഗർ റെസിഡന്‍റ്​സ്​ അസോസിയേഷൻ അനുശോചിച്ചു. നഗർ പ്രസിഡന്‍റ്​ എ.എ. ലത്തീഫ്​ മാമൂട്​, സെക്രട്ടറി എ.കെ. സലിം, ഭാരവാഹികളായ എ. നിസാമുദ്ദീൻ, എ. സാബു, ടി.എം. രവീന്ദ്രൻ, ഡി. ജയച​ന്ദ്രൻ എന്നിവർ സംസാരിച്ചു. കൊല്ലം എം.ജി. രാധാകൃഷ്ണൻ മ്യൂസിക്കൽ ഫോറം യോഗം അനുസ്മരണ യോഗം ചേർന്നു. പ്രസിഡന്‍റ്​ എസ്​. നുജുമുദ്ദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. വിജയകുമാർ അനുശോചന സന്ദേശം വായിച്ചു. രക്ഷാധികാരികളായ പിഞ്ഞാണിക്കട നജീബ്​, മേലൂർ ആർ. ശ്രീകുമാർ, അഹ്​നസ്​, ട്രഷറർ മനോജ്​കുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഹാൻസിരാജ്​, ലീലാമ്മ ക്രിസ്റ്റി, ലിയാഖത്ത്​, തച്ചിലേഴത്ത്​ വേണുഗോപാൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.