കടലാസ്​ രൂപങ്ങളിൽ കൗതുകം തീർത്ത് 'മഞ്ചാടിക്കൂട്ടം'

പെരിനാട്: സർക്കർ ഹയർ സെക്കൻഡറി സ്​കൂൾ ഹൈസ്​കൂൾ വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച 'മഞ്ചാടിക്കൂട്ടം'അവധിക്കാല സർഗോത്സവത്തിൽ ഏഴാംദിവസം 'കരകൗശലത്തി'ൽ ബി.ആർ.സി സ്​പെഷൽ അധ്യാപകരായ എസ്​. അനില, ബീന, എ.ജി. അനില എന്നിവർ വിവിധ കടലാസുരൂപങ്ങളും പഠനോപകരണങ്ങളും പേപ്പർ പേനകളും നിർമിക്കാൻ കുട്ടികളെ പരിശീലിപ്പിച്ചു. ഹെഡ്മിസ്​ട്രസ്​ വി.ജി. ശ്രീലത, പി.ടി.എ പ്രസിഡന്‍റ് ​ജി. സുനിൽ, വൈസ്​ പ്രസിഡന്‍റ്​ സുനിൽകുമാർ, എസ്​.എം.സി ചെയർമാൻ എസ്​. കിഷോർ, കൃഷി കൺവീനർ കൃഷ്ണകുമാർ, എസ്​.ആർ.ജി കൺവീനർ ടി. വേണുകുമാർ, ക്യാമ്പ് ഡയറക്ടർ ആർ. തുളസി എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച'രൂപചാതൂര്യം' വിഭാഗത്തിൽ ശിൽപിയും ചിത്രകാരനുമായ അജി എസ്​. ധരൻ കുട്ടികൾക്ക് ശിൽപനിർമാണം പരിചയപ്പെടുത്തും. 'ബോധവത്കരണ ക്ലാസ്​ കുണ്ടറ: ചെറുമൂട് ഗ്രന്ഥകൈരളി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 'രക്ഷിതാക്കൾ അറിയാൻ' വിമുക്തി ബോധവത്കരണ ക്ലാസ്​ നടത്തി. ശിവൻ വേളിക്കാട് ഉദ്ഘാടനം ചെയ്തു. ആർ. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. എക്സൈസ്​ പ്രിവന്‍റിവ് ഓഫിസർ ഉണ്ണികൃഷ്ണപിള്ള ക്ലാസെടുത്തു. ബി. മോഹനചന്ദ്രൻ പിള്ള, ടി. യേശുദാസൻ, വി. മോഹനൻ, പ്രസന്നപിള്ള, സിന്ധുമോഹൻ, വൈ. ഷാജി, തങ്കമണിയമ്മ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.