കൊട്ടിയം: ആദിച്ചനല്ലൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ജനാധിപത്യ ഫോറത്തിൻെറ നേതൃത്വത്തിൽ നടന്ന ഭരണഘടന സാക്ഷരത ക്ലാസ് പഞ്ചായത്ത് റിസോഴ്സ് പേഴ്സൻ ജി. വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം രാജു അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം രേഖാ ചന്ദ്രൻ, ഗോപാലകൃഷ്ണപിള്ള, മുൻ മെംബർമാരായ റംല ബഷീർ, ഹംസ, ജനാധിപത്യ ഫോറം സെക്രട്ടറി അബൂബക്കർകുഞ്ഞ്, സി.ഡി.എസ് ഷിജില എന്നിവർ സംസാരിച്ചു. വാർഡ് സെനറ്റർ അനിത, അഖിൽ എന്നിവർ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.