കൊട്ടാരക്കര: ഇഞ്ചക്കാട് ജങ്ഷനിൽ വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന ചായക്കടയിലെ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചു. ഉടമ ജോയി പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ജോയി പലഹാരം തയാറാക്കാൻ ഗ്യാസടുപ്പ് കത്തിച്ച്, തൊട്ടടുത്തേക്ക് മാറിയപ്പോളാണ് വലിയ ശബ്ദത്തോടെ ഗ്യാസ് പൊട്ടിത്തെറിക്കുകയായിരുന്നു. തിളച്ച എണ്ണയിൽ തീ ആളിപ്പടർന്നു. ഈ സമയത്ത് പ്രദേശത്ത് ഗ്യാസ് വിതരണത്തിനെത്തിയ ഗ്യാസ് ഏജൻസി വാഹനത്തിലുണ്ടായിരുന്ന അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കി. സംഭവസ്ഥലത്ത് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. കട ഭാഗികമായി നശിച്ചു. നിവേദനം നൽകി ഓയൂർ: രണ്ട് വർഷമായിട്ടും അമ്പലംകുന്ന്-വാപ്പാല റോഡിൻെറ പുനർനിർമാണം ഇഴഞ്ഞുനീങ്ങുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നിവേദനം നൽകി. മുൻ ഇളമാട് മണ്ഡലം സെക്രട്ടറി ചാൾസ് തമ്പാൻെറ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.