കായിക മത്സരം

കൊട്ടിയം: വെളിച്ചിക്കാല ബദിരിയാ ബി.എഡ് കോളജും, ഡി.എൽഡ് കോളജും സംയുക്തമായി സംഘടിപ്പിച്ച ത്രിദിന കായിക മത്സരങ്ങൾ കെ. രാമഭദ്രൻ ഉദ്ഘാടനം ചെയ്തു. ബദിരിയാ ട്രെയിനിങ്​ കോളജ് പ്രിൻസിപ്പൽ ഡോ.ബി.ജി. ദർശന അധ്യക്ഷത വഹിച്ചു. സംസ്ഥാന ബോക്സിങ്​ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ പൂർവ വിദ്യാർഥി വിഷ്ണുപ്രിയയെ ആദരിച്ചു. ചാത്തന്നൂർ എ.സി.പി ഗോപകുമാർ, കോളജ് മാനേജർ അബ്ദുൽ റഷീദ്, നെടുമ്പന ഗ്രാമപഞ്ചായത്തംഗം ഷമീർ, ജോൺസൺ കാരൂർ, സുജിത്, ശരത്, രാജശേഖരൻ, അശ്വിൻ, എസ്. വിനയൻ, ഡി.എൽ നദീംഷ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.