ശാസ്താംകോട്ട: കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ മദ്യലഹരിയിലായിരുന്ന കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. ശൂരനാട് വടക്ക് ഗിരിപുരം ഇടയില പുരയില്‍ സന്തോഷ് (46) ആണ് ശൂരനാട് പൊലീസിൻെറ പിടിയിലായത്. വെള്ളിയാഴ്ച രാത്രി കൊല്ലം-തേനി ദേശീയപാതയില്‍ ആനയടി പാലത്തിന് സമീപമായിരുന്നു അപകടം. ബൈക്ക് യാത്രികനായ ചാരുംമൂട് കരിമുളയ്ക്കല്‍ നൂര്‍ജഹാന്‍ മന്‍സിലില്‍ അനസ് (28) ആണ് മരിച്ചത്. കരുനാഗപ്പള്ളി വവ്വാക്കാവിലെ കാര്‍ സർവിസ് സെന്‍ററിലെ ജീവനക്കാരനായ അനസ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ എതിരെവന്ന കാര്‍ ഇടിക്കുകയായിരുന്നു. അറസ്റ്റുചെയ്ത പ്രതിയെ ശാസ്താംകോട്ട കോടതിയില്‍ ഹാജരാക്കിയതായി ശൂരനാട് എസ്.ഐ രാജന്‍ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.