പാരിപ്പള്ളി: സൗദിലേക്ക് കടന്ന പോക്സോ കേസിലെ പ്രതിയെ പാരിപ്പള്ളി പൊലീസ് പിടികൂടി. മലപ്പുറം പൊന്നാനി ചടയന്‍റഴികത്ത് എസ്. മസ്ഹൂദ് (32) ആണ് പിടിയിലായത്. 2018 ജൂൺ ഒമ്പതിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിൽ ബലാൽസംഗത്തിനിരയാക്കി. മാതാവാണ് കുട്ടിയെ ഇവിടെ എത്തിച്ചത്. വിദേശത്തേക്ക് മുങ്ങിയ ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ തടഞ്ഞു വെക്കുകയായിരുന്നു. ചാത്തന്നൂർ എ.സി.പി ഗോപകുമാറിൻെറ നിർദേശാനുസരണം പാരിപ്പള്ളി ഇൻസ്പെക്ടർ അൽജബറിൻെറ നേതൃത്വത്തിൽ എസ്.ഐമാരായ പ്രദീപ്കുമാർ, സുരേഷ്കുമാർ, എ.എസ്.ഐ അഖിലേഷ്, നന്ദൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.