ജവഹർലാൽ നെഹ്​റു അനുസ്മരണം

അഞ്ചൽ: കെ.പി.സി.സി വിചാർവിഭാഗ് അഞ്ചൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്റു അനുസ്മരണം നടന്നു. അഞ്ചൽ കോൺഗ്രസ് ഭവനിൽ സാഹിത്യകാരൻ സാം പനംകുന്നേൽ ഉദ്ഘാടനം ചെയ്തു. വിചാർ വിഭാഗ് ജില്ല സെക്രട്ടറി ഷഹീർ കാര്യത്ത് അധ്യക്ഷതവഹിച്ചു. എ.ഇ. ഷാഹുൽ ഹമീദ്, ബി. സേതുനാഥ്, ജാസ്മിൻ, സന്തോഷ്‌ പനയംചേരി, ശ്രീകുമാർ, ഹരി, ഏറം സന്തോഷ്‌, നജീം, അഖിൽ രാധാകൃഷ്ണൻ, തോയിത്തല മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: അഞ്ചലിൽ നടന്ന ജവഹർലാൽ നെഹ്​റു അനുസ്മരണ പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.