പ്ലാസ്റ്റിക് ഫാക്ടറിക്കെതിരെ സെമിനാർ

ചിത്രം- ശാസ്താംകോട്ട: ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി അഴകിയകാവ് ജി.എൽ.പി സ്കൂളിനു സമീപം പ്രവർത്തനം ആരംഭിക്കാൻ പോകുന്ന പി.വി.സി ഉൽപന്ന പ്ലാസ്റ്റിക് ഫാക്ടറിക്കെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ നടത്തിവരുന്ന സമരങ്ങളുടെ ഭാഗമായി സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. ശ്രീകുമാർ ഉദ്​ഘാടനം ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ്​ ഇ. വിജയലക്ഷ്‌മി അധ്യക്ഷതവഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ കെ.വി. രാമാനുജൻ തമ്പി വിഷയാവതരണം നടത്തി. എം.വി. ശശികുമാരൻ നായർ, കെ.എൻ.കെ. നമ്പൂതിരി, കെ. പ്രദീപ്, അജി, ജനപ്രതിനിധികളായ ഗംഗാദേവി, ശ്രീലക്ഷ്മി, കൺവീനർ രാജേഷ്, മനു മോഹൻ, ചെയർമാൻ ആർ. നളിനാക്ഷൻ, മധു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.