കൊല്ലം: സംസ്ഥാനത്തെ മത്സ്യസമ്പത്തിന്‍റെ കുറവ് നേരിടാൻ ട്രോളിങ് നിരോധന കാലാവധി 90 ദിവസമാക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ല കമ്മിറ്റി. തീരക്കടലിലെ ഡബിൾ നെറ്റ് ട്രോളിങ്, നൈറ്റ് ട്രോളിങ്, വെട്ടംവെച്ചുള്ള മത്സ്യബന്ധനം, റിംഗ്സീൻ വള്ളങ്ങൾ ഉൾപ്പെടെയുള്ളവയെ ഈ കാലയളവിൽ നിരോധിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലെ 58 ദിവസ ട്രോളിങ് നിരോധനം 90 ദിവസമാക്കണമെന്ന ആവശ്യമുന്നയിച്ച് ജില്ല കേന്ദ്രങ്ങളിൽ മത്സ്യവറുതിയുടെ കാണപ്പുറങ്ങളെന്ന ശാസ്ത്ര സദസ്സുകൾ സംഘടിപ്പിക്കാൻ ജില്ല കമ്മിറ്റി തീരുമാനിച്ചു. ജില്ല പ്രസിഡന്‍റ് എസ്. സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ക്രിസ്റ്റഫർ ബഞ്ചമിൻ, ജെയിംസ്, എം. ആംബ്രോസ്, പങ്ക്രസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.