കുരുത്തോല കളരി

ശാസ്താംകോട്ട: ഇടവനശ്ശേരി കവിത ലൈബ്രറിയിൽ നടത്തി. കോഴിക്കോട് പേരാമ്പ്ര സ്വദേശി അശോകൻ തെങ്ങോല കൊണ്ട് വൈവിധ്യമാർന്ന അലങ്കാര വസ്തുക്കളും കളിക്കോപ്പുകളും നിർമിക്കാൻ കുട്ടികൾക്ക്​ പരിശീലനം നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം എ. സാബു ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രവർത്തകരായ എച്ച്. ഷാജി, ആർ. മദനമോഹനൻ, നജിം, അജയൻ, സജികുമാർ, ഗിരീഷ്, പ്രീത, വിജയ ലക്ഷ്മി, ഇന്ദിര ദേവി, നസീമ എന്നിവർ പരിശീലന സഹായികളായി. ബാലവേദി ഭാരവാഹികളായ ആര്യ ലക്ഷ്മി, യദുകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. പ്രീമെട്രിക് ഹോസ്റ്റൽ പ്രവേശനം ശാസ്താംകോട്ട: പട്ടികജാതി വികസന വകുപ്പി‍ൻെറ പരിധിയിൽ ആൺകുട്ടികൾക്കായുള്ള ശാസ്താംകോട്ട, പെൺകുട്ടികൾക്കായുള്ള കുന്നത്തൂർ പോരുവഴി പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചുമുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി, പട്ടികവർഗ ജനറൽ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഫോൺ: 7025934821.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.