തണ്ണീർത്തടങ്ങളും ഏലാ ഭൂമിയും വൻതോതിൽ നികത്തുന്നു

(ചിത്രം) കൊട്ടിയം: പോളച്ചിറ ഏലായുടെയും ഇത്തിക്കരയാറി‍ൻെറയും തീരത്തുള്ള തണ്ണീർത്തടങ്ങളും ഏലാഭൂമിയും വൻതോതിൽ നികത്തുന്നു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൊളിച്ചുമാറ്റുന്ന കെട്ടിട അവശിഷ്ടങ്ങൾ ഉപയോഗിച്ചാണ്​ നിലങ്ങളും തണ്ണീർത്തടങ്ങളും നികത്തുന്നത്​. മൈനിങ്​ ആൻഡ്​​ ജിയോളജി വകുപ്പി‍ൻെറ മൗനാനുവാദത്തോടെയാണിത്​. കര മണ്ണുമായി ടിപ്പറുകൾ തലങ്ങും വിലങ്ങും ഓടിയിട്ടും പൊലീസും അധികൃതരും അത് കണ്ടമട്ട്​ കാണിക്കുന്നില്ല. ദേശീയപാത വികസനത്തി‍ൻെറ മറവിൽ ദേശീയപാതയോരത്തുള്ള ചതുപ്പ് പ്രദേശങ്ങളും നികത്തുന്നുണ്ട്. പാതയോരത്ത് പൊളിക്കുന്ന കെട്ടിടത്തി‍ൻെറ അവശിഷ്ടങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്. ചിറക്കര പഞ്ചായത്തിലെ പോളച്ചിറ ഏലായുടെ സമീപപ്രദേശങ്ങൾ നികത്തിത്തുടങ്ങിയിട്ടുണ്ട്​. ഉളിയനാട് തേബ്ര ഏല, കൂഴിപ്പിൽ ഏല, നെടുങ്ങോലം മാലാ കായൽ തുടങ്ങിയ സ്ഥലങ്ങളില്‍ ഏക്കർ കണക്കിന് തണ്ണീർത്തടമാണ്​ കൈവശപ്പെടുത്തിയിരിക്കുന്നത്. ഇത്തിക്കരയാറി‍ൻെറ തീരത്ത് ചാത്തന്നൂർ പഞ്ചായത്തിൽ വരുന്ന പ്രദേശത്തുള്ള തണ്ണീർത്തടങ്ങളും വയലും പ്ലോട്ടുകളാക്കി മണ്ണിട്ട് നികത്തി വിൽപനയും നടത്തുന്നുണ്ട്​. ഇത്തികരയാറി‍ൻെറ തീരത്ത് വയൽ പുരയിടം മണ്ണിട്ട് നികത്തിയതോടെ ശക്തമായ മഴയിൽ ജലമൊഴുക്ക് തടസ്സപ്പെട്ടു. ജനതാദൾ (എസ്) ജില്ല ഭാരവാഹികൾ കൊല്ലം: ജനതാദൾ (എസ്) ജില്ല ഭാരവാഹികളെ ജില്ല പ്രസിഡന്‍റ്​ സി.കെ. ഗോപി നോമിനേറ്റ് ചെയ്തു. കണ്ണനല്ലൂർ ബെൻസിലി, ഇ. യുസുഫ് കുഞ്ഞ്, ബാബു ജോസഫ്, അഡ്വ. തേവന്നൂർ വിശ്വനാഥപിള്ള, എം.വി. സോമരാജൻ മങ്ങാട്, ജി. രാമചന്ദ്രൻ പിള്ള, എൻ. സേതുരാജൻ (വൈ. പ്രസി), പാറയ്ക്കൽ നിസാമുദ്ദീൻ, ഷാജു റാവുത്തർ, കെ.പി. വിജയകുമാർ, ബി. കുഞ്ഞയ്യപ്പൻ, അഡ്വ. എം.എ ഷാഫി, വടമൻ വിനോജി, ജെ. വത്സമ്മ, ഷിഹാബ് എസ്. പൈനംമൂട് (സെക്ര.), എം.കെ. തമിം (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.