നിർത്തിയിട്ട കാർ കത്തി നശിച്ചു

ശാസ്താംകോട്ട: ശൂരനാട് കോയിക്കൽ ചന്തക്ക്​ സമീപം വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു. ബുധനാഴ്ച ഉച്ചക്ക്​ 12.30 നാണ് തീപിടിത്തമുണ്ടായത്. കോയിക്കൽ ചന്തക്ക് സമീപം പുളിവിളയിൽ മോനിയുടെ വീട്ടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറാണ് കത്തിയത്. മൂന്ന് ദിവസമായി കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഉച്ചക്ക് ഒന്നോടെ ശാസ്താംകോട്ടയിൽനിന്ന് അഗ്​നിരക്ഷസേന സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. പകലായതിനാൽ വലിയ അപകടം ഒഴിവായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.