വരച്ചും ചായമടിച്ചും മഞ്ചാടിക്കൂട്ടം

പെരിനാട്: സർക്കർ ഹയർ സെക്കൻഡറി സ്​കൂൾ ഹൈസ്​കൂൾ വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച 'മഞ്ചാടിക്കൂട്ടം' അവധിക്കാല സർഗോത്സവത്തിൽ കുട്ടികൾ പടംവരച്ചും പടങ്ങൾക്ക് ചായം പകർന്നും വരയുടെ ലോകത്ത് ഉല്ലസിച്ചു. ആർട്ടിസ്റ്റ് ശൈലേന്ദ്രബാബു ചിത്രരചനയുടെ ചരിത്രവും വരയുടെ രീതികളും പരിചയപ്പെടുത്തി. ക്യാമ്പി‍ൻെറ ഭാഗമായി വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടത്തി. പ്രിൻസിപ്പൽ ബീന, ഹെഡ്മിസ്​ട്രസ്​ വി.ജി. ശ്രീലത, പി.ടി.എ പ്രസിഡന്‍റ്​ ജി. സുനിൽ, സുനിൽകുമാർ, കിഷോർ, ബീന, ആർ. തുളസി എന്നിവർ സംസാരിച്ചു. ഇന്ന് 'സർവം ഗണിതം' വിഷയത്തിൽ മഡോണ ടീച്ചർ ക്ലാസെടുക്കും. സംരംഭകത്വ ശിൽപശാല കുണ്ടറ: ജില്ല വ്യവസായ കേന്ദ്രവും പെരിനാട് ഗ്രാമപഞ്ചായത്തും സംയുക്തമായി വ്യവസായ സംരംഭക ശിൽപശാല നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ്​ മിനിതോമസ്​ ഉദ്ഘാടനം ചെയ്തു. വൈസ്​ പ്രസിഡന്‍റ്​ ആർ. ഓമനക്കുട്ടൻപിള്ള അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷൻ വിനോദ്, സെക്രട്ടറി കോശി ഉമ്മൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.