വ്യവസായ യൂനിറ്റുകള്‍ക്ക് അപേക്ഷിക്കാം

കൊല്ലം: സര്‍ക്കാറിന്‍റെ 'ഒരു വര്‍ഷം ഒരുലക്ഷം സംരംഭങ്ങള്‍' പദ്ധതിയുടെ ഭാഗമായി 2022-23 വര്‍ഷം കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് മുഖേന നടപ്പിലാക്കുന്ന പി.എം.ഇ.ജി.പി/ എന്‍റെ ഗ്രാമം പദ്ധതികള്‍ പ്രകാരം ഉൽപാദന/സേവന വ്യവസായ യൂനിറ്റുകള്‍ ആരംഭിക്കുന്നതിന്​ അപേക്ഷ ക്ഷണിച്ചു. എന്‍റെ ഗ്രാമം പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപ വരെയും പി.എം.ഇ.ജി.പി പദ്ധതി പ്രകാരം 25 ലക്ഷം രൂപവരെയും മൊത്തം മുതല്‍മുടക്ക് വരുന്ന വ്യവസായങ്ങള്‍ തുടങ്ങാം. ബാങ്ക് വായ്പക്ക്​ ആനുപാതികമായി 25 ശതമാനം മുതല്‍ 40 ശതമാനം വരെ സബ്സിഡി ലഭിക്കും. വിശദവിവരങ്ങള്‍ക്ക്, 0474 2743587 (ഓഫിസ്), 8921066007 (നോഡല്‍ ഓഫിസര്‍), 8078574057 (ഓച്ചിറ, ചവറ, മുഖത്തല, കൊട്ടാരക്കര ബ്ലോക്കുകള്‍), 9846707722 (ശാസ്താംകോട്ട, ചിറ്റുമല, ഇത്തിക്കര ബ്ലോക്കുകള്‍, കൊല്ലം കോര്‍പറേഷന്‍), 9645116162 (വെട്ടിക്കവല, പത്തനാപുരം, അഞ്ചല്‍, ചടയമംഗലം), 9605245876 (പി.എം.ഇ.ജി.പി വിഭാഗം), 9446662015 (എന്റെ ഗ്രാമം വിഭാഗം). ഇ.പി.എഫ് പെന്‍ഷന്‍ അദാലത് കൊല്ലം: എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ മേഖല കാര്യാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ പെന്‍ഷന്‍ സംബന്ധിച്ച പരാതി പരിഹാര അദാലത് ജൂണ്‍ പത്തിന് രാവിലെ 11 ന് ഗൂഗിള്‍ മീറ്റ് വഴിയും വൈകുന്നേരം മൂന്നിന് കൊല്ലം പി.എഫ് ഓഫിസില്‍ നേരിട്ടും നടത്തും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പി.പി.ഒ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം ജൂണ്‍ രണ്ടിന് മുമ്പായി നിധി ആപ്‌കേ നികട്, പബ്ലിക് റിലേഷന്‍സ് ഓഫിസര്‍, ഇ.പി.എഫ്.ഒ റീജനല്‍ ഓഫിസ്, കൊല്ലം എന്ന വിലാസത്തില്‍ പരാതി സമര്‍പ്പിക്കണം. ഹയര്‍പെന്‍ഷന്‍, നിലവിലുള്ള പെന്‍ഷന്‍ സ്‌കീം എന്നിവക്ക്​ പുറമെയുള്ള പരാതികള്‍ അദാലത്തില്‍ പരിഗണിക്കുന്നതല്ല. ഫോണ്‍ 04742767645, 04742751872.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.