ലെന്‍സ്‌ഫെഡ് സംസ്ഥാന സമ്മേളനം

കൊല്ലം: ലൈസന്‍സ്ഡ് എൻജിനീയേഴ്‌സ് ആൻഡ്​ സൂപ്പര്‍ വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) സംസ്ഥാന സമ്മേളനം 27, 28 തീയതികളില്‍ കൊല്ലത്ത് നടക്കും. 27ന് വൈകീട്ട് ആശ്രാമം മൈതാനത്തുനിന്ന്​ പ്രകടനത്തില്‍ ആരംഭിക്കും. തുടർന്ന്​ പീരങ്കി മൈതാനത്തില്‍ പൊതുസമ്മേളനം നടക്കും. 28ന് ആശ്രാമം യൂനസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രതിനിധി സമ്മേളനവും നടക്കും. നിർമാണസാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം നിർമാണ മേഖലയിൽ വൻപ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന്​ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അമിതമായ ജി.എസ്​.ടിയും വന്‍കിട സിമന്റ്, സ്റ്റീല്‍ കമ്പനികൾ തോന്നിയതുപോലെ വില വർധിപ്പിക്കുന്നതും മേഖലയെ തകർക്കുകയാണ്​. നിര്‍മാണാനുമതികള്‍ക്ക്​ പ്ലാനുകള്‍ സമര്‍പ്പിക്കാൻ നടപ്പാക്കിയ ഓണ്‍ലൈന്‍ സംവിധാനത്തിലെ പോരായ്മകള്‍ പരിഹരിക്കുകയും കാലതാമസം ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു. സ്വാഗതസംഘം കൺവീനർ ഗിരീഷ് കുമാർ ടി, ജില്ല പ്രസിഡന്‍റ്​ ജോൺ ലൂയിസ്​, ശിവകുമാർ, മനു മോഹൻ, സുനിൽ ബി എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.