നഗരസഭ പെൻഷനേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഇന്ന് കൊല്ലം: കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ പെൻഷനേഴ്സ് ഫെഡറേഷൻെറ (കെ.എം.സി.പി.എഫ്) ഏഴാം സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച കൊല്ലത്ത് നടക്കും. സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ രാവിലെ 10ന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും. മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷത വഹിക്കും. പൊതുസർവിസിൽനിന്ന് വിരമിക്കുന്ന നഗരസഭ ജീവനക്കാർ കടുത്ത വിവേചനമാണ് നേരിടുന്നതെന്ന് ഫെഡറേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നഗരസഭയിലെ ടെക്നിക്കൽ ജീവനക്കാർക്ക് സർക്കാർ ശമ്പളവും പെൻഷനും നൽകുമ്പോൾ മറ്റ് ജീവനക്കാർക്ക് കോർപറേഷനുകളും മുനിസിപ്പാലിറ്റികളുമാണ് നൽകേണ്ടത്. വിവിധ സർക്കാറുകൾ വകമാറ്റിയതിനാൽ സെൻട്രൽ പെൻഷൻ ഫണ്ടിൽനിന്ന് തുക അനുവദിക്കാനാകാത്ത സ്ഥിതിയാണ്. നഗരസഭ പെൻഷൻകാർക്ക് പെൻഷനും ആനുകൂല്യങ്ങളും നൽകാനുള്ള ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്ന് കെ.എം.സി.പി.എഫ് ജനറൽ സെക്രട്ടറി കെ. വിജയരാഘവൻ, പ്രസിഡന്‍റ് വി.എൻ. പുരുഷോത്തമൻ എന്നിവർ ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്‍റ് ആർ. തുളസീധരൻ, സ്വാഗതസംഘം ജനറൽ കൺവീനർ ഡി. ഗോപാലകൃഷ്ണൻ നായർ, കൺവീനർ ആർ. സുനിൽബാബു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.