മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റികൾ പ്രവർത്തനം തുടങ്ങി

കൊല്ലം: സർക്കാർ ഓഫിസ്​ സമുച്ചയങ്ങൾ മാലിന്യമുക്തമാക്കുന്നതിന്​ റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റികളുടെ പ്രവർത്തനം ആരംഭിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ സാം കെ. ഡാനിയേൽ ഉദ്ഘാടനം നിർവഹിച്ചു. വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ.ബി. കൃഷ്ണവേണി അധ്യക്ഷത വഹിച്ചു. നവകേരളം കർമപദ്ധതി ജില്ല കോഓഡിനേറ്റർ എസ്​. ഐസക്, ക്ലീൻ കേരള പദ്ധതി മാനേജർ എസ്​. നസീം ഷാ, ആർ.എം.ഒ, ഡോ.അനു ജെ. പ്രകാശ്, പി.ആർ.ഒ ഷാൻ സേനാനി എന്നിവർ പങ്കെടുത്തു. ജില്ല സമ്മേളനം (ചിത്രം) കൊല്ലം: ജില്ല സഹകരണ ബാങ്ക് റിട്ട. എംപ്ലോയീസ് അസോസിയേഷൻ ജില്ല സമ്മേളനം സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് ചെയർമാൻ ആർ. തിലകൻ ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡന്‍റ്​ എൻ.എസ്​. ശശികുമാർ അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്‍റ്​ കെ.വി. പ്രഭാകരമാരാർ, ആർ. ശിവകുമാർ, കെ.വി. ജോയി, എം. ശശിധരൻപിള്ള, പി. ചന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു. സെക്രട്ടറി ഡി. ഷൺമുഖൻപിള്ള റിപ്പോർട്ടും ട്രഷറർ എസ്​. പുഷ്പാംഗദൻപിള്ള വരവുചെലവ്​ കണക്കും​ അവതരിപ്പിച്ചു. ഭാരവാഹികൾ: എൻ.എസ്​. ശശികുമാർ (പ്രസി.), എസ്​. പുഷ്പാംഗദൻപിള്ള (സെക്ര.), എസ്​. പ്രസാദ്​ (ട്രഷ.)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.