ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി മുസ്ലിം ജമാഅത്തിന്‍റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ ഹജ്ജ്-ഉംറ-സിയാറത്ത് സംഘടിപ്പിക്കുന്നു. ഇ.എം. ഷാജിറുദ്ദീൻ ദാഈ എം.എഫ്.ബി ക്ലാസ് നയിക്കും. ഫോൺ: 94471851 85. പ്രതിഷേധ മാർച്ച് ശാസ്താംകോട്ട: ഗ്യാൻ വാപി മസ്ജിദിന് എതിരായ ഗൂഢാലോചനകളെ ചെറുക്കുക, ആരാധനാലയ നിയമം 1991 നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്‍റ് മൻസൂർ ശൂരനാട് ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ടയിൽ നടന്ന പ്രകടനം എസ്.ഡി.പി.ഐ മണ്ഡലം വൈസ് പ്രസിഡന്‍റ് ഷാഹുൽ തെങ്ങുംതറ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.