മാസങ്ങളായി വെള്ളം പാഴാകുന്നു; അധികൃതർക്ക് അനക്കമില്ല

പടപ്പനാൽ: അരിനല്ലൂരിനടുത്ത് പടപ്പനാൽ ജങ്ഷനിൽ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. ജുമാമസ്ജിദിനു മുന്നിലാണ് പൈപ്പ് പൊട്ടിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പള്ളി കമ്മിറ്റി ഭാരവാഹികളും ഓട്ടോ തൊഴിലാളികളും അധികൃതർക്ക് പരാതി നൽകിയിരുന്നു. പടപ്പനാലിൽ ഇതേ സ്ഥലത്താണ് ജല അതോറിറ്റിയുടെ പമ്പിങ് സ്റ്റേഷൻ. നേരിട്ടെത്തി പരാതി പറഞ്ഞിട്ടും നടപടി സ്വീകരിച്ചിട്ടില്ല. ഓവർ ഹെഡ്‌ ടാങ്കിൽ നിന്നാണ് അരിനല്ലൂർ, തെക്കുംഭാഗം, ചേന്നങ്കര മുക്ക് തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യുന്നത്. കുടിശ്ശിക നിവാരണ അദാലത്​ ശാസ്താംകോട്ട: കോവിഡ് കാരണമോ മറ്റു കാരണങ്ങളാലോ മുദ്ര പതിക്കാൻ കഴിയാതെപോയ അളവുതൂക്ക ഉപകരണങ്ങളുടെയും ഓട്ടോ ഫെയർ മീറ്ററുകളുടെയും കുടിശ്ശിക നിവാരണ അദാലത്തിനായുള്ള അപേക്ഷ ഈ മാസം 20 വരെ ഭരണിക്കാവ് ലീഗൽ മെട്രോളജി ഓഫിസിൽ സ്വീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.