മൈനാഗപ്പള്ളിയിൽ ഗ്രാമസഭകൾക്ക് തുടക്കം

ശാസ്താംകോട്ട: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2022-23 വർഷത്തേക്കുള്ള പദ്ധതികൾ രൂപവത്​കരിക്കുന്നതിനുള്ള ഗ്രാമസഭകൾക്ക് മൈനാഗപ്പള്ളി പഞ്ചായത്തിൽ തുടക്കമായി. ബഹുജന പങ്കാളിത്തത്തോടെയുള്ള ഗ്രാമസഭകൾ കഴിഞ്ഞ 16നാണ് തുടങ്ങിയത്. വയോജന ഗ്രാമസഭ, ഭിന്നശേഷി ഗ്രാമസഭ, ബാല ഗ്രാമസഭ തുടങ്ങിയവ പദ്ധതി രൂപവത്​കരണത്തിനായി തുടർന്ന് നടക്കും. വാർഡ് മെമ്പന്മാർക്ക്​ പുറ​െമ പ്രസിഡന്‍റ്​ പി.എം. സെയ്ത്, വൈസ് പ്രസിഡന്‍റ്​ ലാലി ബാബു, സെക്രട്ടറി ഡമാസ്റ്റൻ, അസിസ്റ്റന്‍റ്​ സെക്രട്ടറി സിദ്ദീഖ്, വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. അപേക്ഷ നൽകണം ശാസ്താംകോട്ട: മൈനാഗപ്പള്ളി പഞ്ചായത്തിൽ ജലജീവൻ മിഷന്‍റെ ഭാഗമായി വാട്ടർ കണക്​ഷൻ ലഭിക്കുന്നതിന്​ മൂന്ന് ദിവസത്തിനകം കേരള വാട്ടർ അതോറിറ്റി ശാസ്താംകോട്ട ഓഫിസുമായി ബന്ധപ്പെടണമെന്ന് അസിസ്റ്റന്‍റ്​ എൻജിനീയർ അറിയിച്ചു. ഫോൺ: 8086398969,8547638551.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.