(ചിത്രം) കുണ്ടറ: പെരിനാട് പഞ്ചായത്തിലെ നാന്തിരിക്കൽ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അട്ടിമറിവിജയത്തോടെ കേവല ഭൂരിപക്ഷത്തോടെ പഞ്ചായത്ത് എൽ.ഡി.എഫിന് ഭരിക്കാം. കോൺഗ്രസിനും ബി.ജെ.പിക്കും കെട്ടിെവച്ച കാശ് പോയി. സി.പി.ഐയിലെ എ. ബിന്ദുമോളാണ് ഇവിടെ അട്ടിമറി വിജയം നേടിയത്. 365 വോട്ട് എന്ന പഞ്ചായത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഇവർക്ക് ലഭിച്ചത്. യു.ഡി.എഫ് അംഗമായിരുന്ന ഷൈനി ജോൺസൺ രാജിവെച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്നടന്നത്. യു.ഡി.എഫിനായി സുജ അത്തനേഷ്യസും ബി.ജെ.പിക്കായി ഷീജ ജോയിയുമായിരുന്നു രംഗത്തുണ്ടായിരുന്നത്. എൽ.ഡി.എഫിലെ ബിന്ദുമോൾക്ക് 703 വോട്ടുകൾ ലഭിച്ചു. യു.ഡി.എഫിന് 338 വോട്ടുകളും ബി.ജെ.പിക്ക് 44 വോട്ടും ലഭിച്ചു. ഇരുപതംഗ പഞ്ചായത്തിൽ സി.പി.എമ്മിന് എട്ട്, ബി.ജെ.പിക്ക് ആറ്, കോൺഗ്രസിന് നാല്, സി.പി.ഐക്ക് രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇരുപതിൽ പത്ത് അംഗങ്ങൾ മാത്രമായിരുന്നു നേരേത്ത എൽ.ഡി.എഫിന് ഉണ്ടായിരുന്നത്. ഈ വിജയത്തോടെ സി.പി.ഐക്കും കോൺഗ്രസിനും മൂന്ന് വീതം അംഗങ്ങളായി. ഇതോടെ 11 അംഗങ്ങളുള്ള എൽ.ഡി.എഫ് കേവല ഭൂരിപക്ഷം നേടിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.