ചിത്രം- മയ്യനാട്: ലൈഫ് മിഷന്‍ തുണയായി, പെയിന്‍റിങ് തൊഴിലാളിയായ രാധാകൃഷ്ണനും കുടുംബത്തിനും ഇനി സ്വന്തം ഭവനത്തില്‍ സുരക്ഷിതമായി അന്തിയുറങ്ങാം. അസുഖബാധിതയായ അജിതക്കും വിദ്യാർഥികളായ മക്കൾക്കും ഇത് സ്വപ്നസാക്ഷാത്കരം. സംസ്ഥാന സര്‍ക്കാറിന്‍റെ രണ്ടാം നൂറ് ദിന കര്‍മ പദ്ധതിയുടെ ഭാഗമായാണ് ഇവര്‍ക്ക് വീടിന്‍റെ തണലൊരുങ്ങിയത്. നിര്‍മാണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം മയ്യനാട് എട്ടാം വാര്‍ഡിലെ രാധാകൃഷ്ണന്‍-അജിത ദമ്പതികള്‍ക്ക് താക്കോല്‍ കൈമാറി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയല്‍ നിര്‍വഹിച്ചു. കലക്ടര്‍ അഫ്സാന പര്‍വീണ്‍ ഗൃഹപ്രവേശന ചടങ്ങില്‍ മുഖ്യാതിഥിയായി. രണ്ടാം നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ 1989 വീടുകള്‍ പദ്ധതിയുടെ ഭാഗമായി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബി. യശോദ, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജെ. ഷാഹിദ, ബ്ലോക്ക് പഞ്ചായത്തംഗം സന്ധ്യാ ബിജു, സെക്രട്ടറി ജോര്‍ജ് അലോഷ്യസ്, സുല്‍ഫിക്കര്‍, ടി.കെ. സയൂജ എന്നിവര്‍ പങ്കെടുത്തു. വാഗമണ്‍ വഴി മൂന്നാറിലേക്ക് കെ.എസ്.ആര്‍.ടി.സി ഉല്ലാസയാത്ര കൊല്ലം: കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസത്തിന്‍റെ ഭാഗമായി 21, 26 തീയതികളില്‍ വാഗമണ്‍ വഴി മൂന്നാറിലേക്ക് പോകാം. മൂന്നാര്‍ ഡിപ്പോയില്‍ ബിനുള്ളില്‍ സ്ലീപ്പര്‍ സൗകര്യമുണ്ടാകും. ഭക്ഷണവും സന്ദര്‍ശന സ്ഥലങ്ങളിലെ പ്രവേശന ഫീസും ഒഴികെ 1150 രൂപയാണ് യാത്രാ ചെലവ്. ബുക്കിങ് കൊല്ലം ഡിപ്പോയില്‍ തുടങ്ങി. ഫോൺ: 8921950903, 9496675635.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.