ചിത്രം- കൊല്ലം: കൊതുകു നശീകരണം വീടുതോറും നടത്താന്‍ എല്ലാവരും മുന്‍കൈയെടുക്കണമെന്ന് കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ദേശീയ ഡെങ്കിവാരാചരണത്തിന്‍റെ ജില്ലതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. ഞായറാഴ്ചകളില്‍ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വെള്ളിയാഴ്ചകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ചകളില്‍ ഓഫിസുകളിലും ഡ്രൈഡേ ആചരിക്കണം. ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിന്‍റെ ആഭിമുഖ്യത്തിലുള്ള കലക്ടറേറ്റ് പരിസരത്തെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും കലക്ടര്‍ നേതൃത്വം നല്‍കി. കൊതുകിന്‍റെ ലാര്‍വയെ ഭക്ഷിക്കുന്ന ഗപ്പിക്കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു. ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ നമുക്ക് കൈകോര്‍ക്കാം എന്ന സന്ദേശം ഉയര്‍ത്തിയാണ് ഇക്കൊല്ലത്തെ വാരാചരണം. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിന്ദു മോഹന്‍, ജില്ല സര്‍വൈലന്‍സ് ഓഫിസര്‍ ഡോ. ആര്‍. സന്ധ്യ, ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. മണികണ്ഠന്‍, റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ ജി. ഗോപകുമാര്‍, ജില്ല മലേറിയ ഓഫിസര്‍ കെ.എസ്. രാഘവന്‍, മാസ് മീഡിയ ഓഫിസര്‍മാരായ ദിലീപ് ഖാന്‍, എസ്. ശ്രീകുമാര്‍, ഡോ. ഭവില, നവകേരളം കര്‍മപദ്ധതി കോഓഡിനേറ്റര്‍ ഡോ. ഹരീഷ് മണി, ജില്ല ലാബ് ഓഫിസര്‍ പ്രശാന്ത്, റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിഹാര്‍ ജലാലുദ്ദീന്‍ എന്നിവർ പങ്കെടുത്തു. റേഷന്‍കട ലൈസന്‍സികളുടെ നിയമനം കൊല്ലം: ജില്ലയിലെ റേഷന്‍ കടകളില്‍ പുതുതായി ലൈസന്‍സികളെ നിയമിക്കുന്നതിനുള്ള 25 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, ഭിന്നശേഷി വിഭാഗങ്ങളില്‍നിന്നുള്ളവര്‍ക്ക് മാത്രം അപേക്ഷിക്കാം. ജൂണ്‍ 15ന് വൈകീട്ട് മൂന്നിനകം നേരിട്ടോ തപാല്‍ മുഖേനയോ ജില്ല സപ്ലൈ ഓഫിസില്‍ അപേക്ഷ ലഭിക്കണം. കവറിന്‍റെ മുകള്‍ ഭാഗത്ത് എഫ്.പി.എസ് (റേഷന്‍ കട) നമ്പര്‍, താലൂക്ക്, നോട്ടിഫിക്കേഷന്‍ നമ്പര്‍ പ്രകാരം റീട്ടെയിൽ ഷോപ്പ് നടത്തുന്നതിനുള്ള അപേക്ഷ എന്നീ വിവരങ്ങള്‍ രേഖപ്പെടുത്തണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും അതത് ജില്ല/താലൂക്ക് സപ്ലൈ ഓഫിസുകളിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.civilsupplieskerala.gov.in , ഫോണ്‍: 0474 2794818, ഇ-മെയില്‍: kollamdso@gmail.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.