കൊല്ലം: വിസ്മയയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി ഫ്രണ്ട്സ് റിക്വസ്റ്റ് അയക്കുന്നതായി പരാതി. വിസ്മയ വിജിത്ത് എന്ന പേരിൽ വിസ്മയ, വിജിത്ത്, വിജിത്തിന്‍റെ ഭാര്യ ഡോ. രേവതി എന്നിവരുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉപയോഗിച്ച് സുഹൃത്തുക്കളെ ക്ഷണിക്കുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ബന്ധുക്കൾ കൊല്ലം റൂറൽ എസ്.പി കെ.ബി. രവിക്ക് പരാതി നൽകി. വിസ്മയയുടെ സഹോദരനോ സഹോദര ഭാര്യയോ സുഹൃദ് പട്ടികയിലില്ലാത്ത അക്കൗണ്ടിൽ എണ്ണൂറോളം പേരെയാണ് സുഹൃത്തുക്കളായി ചേർത്തിരിക്കുന്നത്. ബന്ധുക്കൾക്ക് റിക്വസ്റ്റ് വന്നതിനെ തുടർന്നാണ് പരാതി നൽകിയത്. വിസ്മയയുടെ പിതാവ് കൈകാര്യം ചെയ്തിട്ടില്ലാത്ത ഇൻസ്റ്റഗ്രാം അക്കൗണ്ടിനെ കുറിച്ച് പ്രതിഭാഗം കോടതിയിൽ വാദം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ബന്ധുക്കൾ പരാതി നൽകിയത്. സൈബർ സെൽ മുഖേന അന്വേഷണം നടത്തുമെന്ന് റൂറൽ എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.