ലൈഫ് മിഷൻ: ജില്ലതല ഗൃഹപ്രവേശനം നടത്തി

ചിത്രം- കൊല്ലം: ലൈഫ് മിഷൻ ആരംഭിച്ച 'മനസ്സോടിത്തിരി മണ്ണ്' കാമ്പയിൻ ജില്ലയിൽ വിപുലമാക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. സാം കെ. ഡാനിയേൽ. നിർമാണം പൂർത്തീകരിക്കപ്പെട്ട ഭവനങ്ങളുടെ ജില്ല തല ഗൃഹപ്രവേശം മയ്യനാട് ഗ്രാമപഞ്ചായത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മയ്യനാട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ അജിതാ രാധാകൃഷ്ണന്‍റെ ഗൃഹപ്രവേശന ചടങ്ങിൽ പ്രസിഡന്‍റ്​ പങ്കെടുത്തു. ജില്ലയിൽ 1897 വീടുകളുടെ നിർമാണം പൂർത്തീകരിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ബി. യശോദ അധ്യക്ഷത വഹിച്ചു. കലക്ടർ അഫ്സാന പർവീൺ, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ജെ. ഷാഹിദ, ജില്ല പഞ്ചായത്തംഗം സെൽവി, മുഖത്തല ബ്ലോക്ക് പഞ്ചായത്തംഗം സന്ധ്യാ ബിജു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോർജ് അലോഷ്യസ്​, മയ്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുൽഫിക്കർ, ലൈഫ് മിഷൻ ജില്ല കോഓഡിനേറ്റർ സയൂജ ടി.കെ. തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.