ബാലോത്സവം സമാപിച്ചു

മയ്യനാട്: ലൈബ്രറി കൗൺസിൽ കൂട്ടിക്കട ഗവ. ന്യൂ എൽ.പി.എസിൽ സംഘടിപ്പിച്ച കൊല്ലം താലൂക്ക്തല . ബാലോത്സവത്തിൽ മയ്യനാട് പഞ്ചായത്ത് സമിതിക്ക് ചാമ്പ്യൻഷിപ് ലഭിച്ചു. ലൈബ്രറി കൗൺസിൽ മയ്യനാട് പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിലാണ് ബാലോത്സവം സംഘടിപ്പിച്ചത്. കൊല്ലം താലൂക്കിലെ ഇരുന്നൂറോളം ലൈബ്രറികളിൽ മത്സരിച്ച്​ വിജയിച്ചവരെ ഉൾപ്പെടുത്തി പഞ്ചായത്ത് തലത്തിൽ നടത്തിയ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ കുട്ടികളാണ് താലൂക്ക്തലത്തിൽ മത്സരിച്ചത്. ഉപന്യാസരചന, കഥാരചന, കവിതാരചന, കഥാപാത്ര നിരൂപണം, ആസ്വാദനക്കുറിപ്പ്, കാർട്ടൂൺ, ചിത്രരചന, പ്രസംഗം, കഥാപ്രസംഗം, മോണോആക്ട്, നാടകം, നാടൻപാട്ട്, കാവ്യാലാപനം, ചലച്ചിത്രാലാപനം തുടങ്ങിയവയിലാണ് മത്സരം നടന്നത്. സീനിയർ ജൂനിയർ വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിച്ചിരുന്നത്. രണ്ട് വിഭാഗത്തിലും ഏറ്റവും കൂടുതൽ പോയന്റ് നേടിയ മയ്യനാട് നേതൃസമിതിക്കാണ് കഥകളി ആചാര്യൻ മയ്യനാട് കേശവൻ നമ്പൂതിരിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ ഓവറോൾ ചാംപ്യൻഷിപ് ട്രോഫി ലഭിച്ചത്. മത്സരിച്ച ഗ്രന്ഥശാലകളിൽ ഉമയനല്ലൂർ നേതാജി മെമ്മോറിയൽ ലൈബ്രറി ഏറ്റവും കൂടുതൽ പോയന്റ് നേടിയ ലൈബ്രറിക്കുള്ള ട്രോഫി നേടി. സമാപന സമ്മേളനം മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് ഷാഹിദ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനങ്ങൾ ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ വിതരണം ചെയ്തു. അബൂബക്കർ കുഞ്ഞ് അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം സിനികുമാർ, പഞ്ചായത്ത് അംഗം ഉഷാകുമാരി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൺമുഖദാസ്, ലൈബ്രറി കൗൺസിൽ മയ്യനാട് പഞ്ചായത്ത് സമിതി കൺവീനർ ബിജു കുന്നുവിള എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.