സമ്മർ ക്യാമ്പ്

കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് തണ്ടാന്‍റയ്യത്ത് അഡ്വ. വി. അഹമ്മദ് കുട്ടി ജനകീയ ഗ്രന്ഥശാല നടത്തിയ കുട്ടികളുടെ മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവ് റഫീഖ് അഹമ്മദ്‌ കുട്ടികളുമായി സംവദിച്ചു. ഗ്രന്ഥശാല പ്രസിഡന്റ്‌ പ്രവീൺ മനയ്ക്കൽ അധ്യക്ഷത വഹിച്ചു. കവി രജു, റസാദ്, നജീർ കെട്ടിടത്തിൽ, അബ്ദുൽസലാം അൽഹന, കെ.വി. രമണൻ, റസൽ എന്നിവർ സംസാരിച്ചു. ചിത്രം: അഡ്വ. വി. അഹമ്മദ്​ കുട്ടി ജനകീയ ഗ്രന്ഥശാല കുട്ടികൾക്കായി ഒരുക്കിയ നന്മക്കിളികൂട്ടം എന്ന സമ്മർ ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.