വ്യവസായിയുടെ മരണത്തില്‍ ദൂരുഹതയെന്ന്​ കാട്ടി മകന്‍ പരാതി നല്‍കി

പത്തനാപുരം: വ്യവസായിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് മകനും മറ്റ് ബന്ധുക്കളും രംഗത്ത്. ചെന്നൈയിൽ വ്യവസായിയായിരുന്ന പത്തനാപുരം സ്വദേശി ടി.ആർ. ശാരംഗദാസന്‍റെ മരണത്തിലാണ് ദൂരുഹത ആരോപിച്ച് മകന്‍ പരാതി നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് പത്തനാപുരം പിറവന്തൂർ താമരത്തറ വീട്ടിൽ ടി.എസ്. ഷംജിത്ദാസും മറ്റ് ബന്ധുക്കളും മുഖ്യമന്ത്രി, ഡി.ജി.പി, കലക്ടർ എന്നിവർക്ക് പരാതി നല്കി. പിറവന്തൂരിലെ കുടുംബ വീട്ടിൽ താമസിച്ചുവന്ന ശാരംഗദാസൻ​ കഴിഞ്ഞ മാസം 26നാണ് മരിച്ചത്. ശാരംഗദാസൻ​ ​ചെന്നൈയിലെ വ്യവസായ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന വനിതയെ രണ്ടാമത് വിവാഹം കഴിച്ച് താമസിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. മരിക്കുന്നതിന് ഒരാഴ്ച മുമ്പ് ശാരംഗദാസന്റെ പേരിലുള്ള വസ്തുവകകൾ രണ്ടാം ഭാര്യയുടെ പേരിൽ ആധാരം എഴുതിച്ചിരുന്നു. ഇത് രജിസ്റ്റർ ചെയ്തിരുന്നില്ല. ശാരംഗദാസൻ ഒപ്പിടാത്തതാണ് രജിസ്റ്റർ ചെയ്യാത്തതിന് കാരണമെന്നും ഇതും മരണത്തിന് കാരണമായോ എന്ന്​ സംശയിക്കുന്നതായും പരാതിയിൽ ആരോപിക്കുന്നു. പടം.... മരിച്ച ശാരംഗദാസന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.