'ഞങ്ങളും കൃഷിയിലേക്ക്'

കൊട്ടാരക്കര: പദ്ധതിയുടെ പവിത്രേശ്വരം പഞ്ചായത്തുതല ഉദ്ഘാടനം എസ്​.എൻ. പുരത്ത് കരനെൽകൃഷിക്ക്​ വിത്ത് വിതച്ച് കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ വി. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എ. അജി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജി.എൻ. മനോജ്, അജിത, സിന്ധു, വാർഡംഗം രമാദേവി, കൃഷി അസി.ഡയറക്ടർ പി.വി. അജിത്ത് കുമാർ, കൃഷി ഓഫിസർ എം.എസ്​. ധന്യ, കൃഷി അസിസ്റ്റന്‍റുമാരായ രതീഷ്, വിദ്യാലക്ഷ്മി, പഞ്ചായത്തംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ജീവനകലക്ക്​ 40; ഫലവൃക്ഷത്തൈ നടീൽ പദ്ധതിക്ക് തുടക്കം കൊട്ടാരക്കര: ജീവനകല 40 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഒരു ലക്ഷം ഫലവൃക്ഷത്തൈകൾ നട്ടു പരിപാലിക്കുന്ന പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം പുത്തൂർ ജ്ഞാന ക്ഷേത്രത്തിൽ ജില്ല പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ്​ വി. സുമലാൽ നിർവഹിച്ചു. ജീവനകല വനവത്​കരണ പ്രോജക്ട് സ്റ്റേറ്റ് കോഓഡിനേറ്റർ ജി. പത്മാകരൻ, സീനിയർ അധ്യാപകരായ ബിജു കിളിമാനൂർ, പുത്തൂർ വിജയൻ, രാജീവൻ, തോപ്പിൽ അനിൽ, പ്രദീപ് പള്ളിമൺ, ഹരികൃഷ്ണൻ, ജ്ഞാനക്ഷേത്രം പ്രസിഡന്‍റ്​ ഷാജി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.