ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല സമ്മേളനം

കടയ്ക്കൽ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊല്ലം ജില്ല വാർഷികം കുസാറ്റ് അസി. പ്രഫസർ വി. ശശിദേവൻ ചിതറയിൽ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കരകുളം ബാബു അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ജെ. നജീബത്ത്, ചിതറ പഞ്ചായത്ത് പ്രസിഡന്‍റ്​ എം. എസ്. മുരളി, എസ്. മുരളീധരൻ നായർ, ജി. സുനിൽകുമാർ, അൻവർ സാദത്ത് തുടങ്ങിയവർ സംസാരിച്ചു. പരിഷത്ത് ജില്ല പ്രസിഡന്‍റ് ടി. ലിസിയുടെ അധ്യക്ഷതയിൽ പ്രതിനിധി സമ്മേളനം നടന്നു. ജില്ല സെക്രട്ടറി ജി. സുനിൽകുമാർ, ഡി. പ്രസന്നകുമാർ, വി. മനോജ് കുമാർ, എൽ. ഷൈലജ, ജി. രാജശേഖരൻ എന്നിവർ സംസാരിച്ചു. വൈകീട്ട് ഗ്രാമജാഥയും നടന്നു. പൊതുസമ്മേളനം പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗം പി.എസ്. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. വാർഷിക സമ്മേളനം ഞായറാഴ്ച സമാപിക്കും. പുനലൂര്‍ താലൂക്കാശുപത്രിയില്‍ ഹോളെപ് ശസ്ത്രക്രിയക്ക്​ തുടക്കമായി (ചിത്രം) പുനലൂര്‍: യൂറോളജിയിലെ ഹോള്‍മീം ലേസര്‍ എനുക്ലിയേഷന്‍ ഓഫ് ​പ്രോസ്​റ്റേറ്റ് (ഹോളെപ്) ശസ്ത്രക്രിയ പുനലൂര്‍ താലൂക്കാശുപത്രിയില്‍ ആരംഭിച്ചു. ആദ്യദിനത്തില്‍ അഞ്ച് രോഗികളില്‍ ഈ ശസ്ത്രക്രിയ വിജയകരമായി നടത്തി. മൂത്രാശയ കല്ലും പ്രോസ്​റ്റേറ്റ് ഗ്രന്ഥി വീക്കവും സര്‍ജറിയിലൂടെ ഇല്ലതാക്കാന്‍ ശസ്ത്രക്രിയവഴി സാധിക്കും. പുതിയ ശസ്ത്രക്രിയ വിഭാഗം പി.എസ്. സുപാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സൻ നിമ്മി എബ്രഹാം, വൈസ് ചെയര്‍മാന്‍ വി.പി. ഉണ്ണിക്കൃഷ്ണന്‍, ആശുപത്രി സൂപ്രണ്ട്​ ഡോ.ആര്‍. ഷാഹിര്‍ഷാ തുടങ്ങിയവര്‍ സംസാരിച്ചു. പ്രമുഖ യൂറോളജിസ്റ്റ് ഡോ. തനൂജ്‌പോള്‍ ഭാട്ടിയുടെ നേതൃത്വത്തില്‍ സെമിനാര്‍ നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.