അധികാര വികേന്ദ്രീകരണത്തിന്‍റെ നേട്ടവും കോട്ടവും വിലയിരുത്തപ്പെടണം -മന്ത്രി രാധാകൃഷ്ണൻ

അഞ്ചൽ: അരനൂറ്റാണ്ട്​ കാലത്തെ അധികാര വികേന്ദ്രീകരണ പ്രവർത്തനങ്ങൾ വിലയിരുത്താനും പിന്നാക്കാവസ്ഥയിൽ കഴിയുന്നവരെ മുഖ്യധാരയിലെത്തിച്ച് മുന്നേറ്റം സൃഷ്ടിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയണമെന്നും മന്ത്രി കെ. രാധാകൃഷ്ണൻ. ഏരൂർ ഗ്രാമപഞ്ചായത്തിൽ നിർമിച്ച കോൺഫറൻസ് ഹാളിന്‍റെയും ഫ്രണ്ട് ഓഫിസിന്‍റയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അ​ദ്ദേഹം. പി.എസ്. സുപാൽ എം.എൽ.എ അധ്യക്ഷതവഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി. വിവിധ ഓഫിസുകളുടെ ഉദ്ഘാടനം മുൻ മന്ത്രി കെ. രാജു നിർവഹിച്ചു. നൂറുശതമാനം നികുതി പിരിവ് നടത്തിയ പഞ്ചായത്ത് ജീവനക്കാരെ കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. അജയൻ, വൈസ് പ്രസിഡൻറ് ചിന്നു വിനോദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാധാ രാജേന്ദ്രൻ, വൈസ് പ്രസിഡൻറ് എം. മനീഷ്, ജില്ല പഞ്ചായത്തംഗങ്ങളായ ഡോ.കെ. ഷാജി, സി. അംബിക കുമാരി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഓമനാ മുരളി, എസ്. ശോഭ, സന്ധ്യാ ബിനു, ഡി. വിശ്വസേനൻ, ലിജു ജമാൽ, പി.ബി. വേണുഗോപാൽ, ഉമേശ് ബാബു, എ. ദുനൂബ് കുട്ടി തുടങ്ങിയവർ സംസാരിച്ചു. ചിത്രം: ഏരൂർ ഗ്രാമപഞ്ചായത്തിൽ നിർമിച്ച കോൺഫറൻസ് ഹാളിന്‍റെയും ഫ്രണ്ട് ഓഫിസിന്‍റെയും ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.