'ഗ്രാമോത്സവം' തുടങ്ങി

കൊട്ടാരക്കര: ഇന്ത്യന്‍ ഗ്രാമോത്സവം പരിപാടി വെളിയം പത്മാവതി ഗാര്‍ഡനില്‍ മന്ത്രി കെ.എന്‍. ബാലഗോപാൽ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്​തു. വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ആര്‍. ബിനോജ് അധ്യക്ഷത വഹിച്ചു. കലാകാരന്മാരെ ജനപ്രതിനിധികള്‍ ആദരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ സാം കെ. ഡാനിയേല്‍ പരിപാടിയുടെ തിരിതെളിക്കല്‍ നിർവഹിച്ചു. ജില്ല പഞ്ചായത്തംഗം ജയശ്രീ വാസുദേവന്‍പിള്ള, കൊട്ടാരക്കര ബ്ലോക്ക് പ്രസിഡന്‍റ്​ ശിവപ്രസാദ്, കരീപ്ര പഞ്ചായത്ത് പ്രസിഡന്‍റ് പി.എസ്. പ്രശോഭ, ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി ശിവന്‍, പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് ജെ.സി. റോയി, വെളിയം വൈസ് പ്രസിഡന്‍റ് കെ. രമണി എന്നിവര്‍ സംസാരിച്ചു. കര്‍ഷക തൊഴിലാളി യൂനിയന്‍ സംസ്ഥാന സമ്മേളനം: പതാക ജാഥക്ക്​ തുടക്കമായി കൊട്ടാരക്കര: കര്‍ഷക തൊഴിലാളി യൂനിയന്‍ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള പതാക ജാഥക്ക്​ കൊട്ടാരക്കരയിൽ തുടക്കമായി. കര്‍ഷക തൊഴിലാളി യൂനിയൻ സംസ്ഥാന ട്രഷററും ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷൻ വൈസ് പ്രസിഡന്‍റുമായിരുന്ന ബി. രാഘവന്‍റെ സ്മൃതിമണ്ഡപത്തില്‍ മന്ത്രി എം.വി. ഗോവിന്ദന്‍ ജാഥ ക്യാപ്റ്റൻ എ.ഡി. കുഞ്ഞച്ചന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു ജില്ല പ്രസിഡന്‍റ്​ പി.വി. സത്യന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. രാജഗോപാല്‍, ജില്ല സെക്രട്ടറി എസ്. സുദേവന്‍, കര്‍ഷക തൊഴിലാളി യൂനിയന്‍ സംസ്ഥാന സെക്രട്ടറി എന്‍. ചന്ദ്രന്‍, ജില്ല സെക്രട്ടറി പി.എ. എബ്രഹാം, ജാഥാ മാനേജര്‍ ഡി. രാധാകൃഷ്ണന്‍, സി.പി.എം ജില്ല കമ്മിറ്റി അംഗങ്ങളായ പി. അയിഷാപോറ്റി, ജി. സുന്ദരേശന്‍, ഡി. രാജപ്പന്‍നായര്‍, സി. തങ്കപ്പന്‍, ഡി. വിശ്വസേനന്‍, കെ.ജി. കനകം എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.