വരയും കുറിയും കുട്ടിക്കൂട്ടം സമാപിച്ചു

കൊല്ലം: താലൂക്ക് ലൈബ്രറി കൗൺസിലി‍ൻെറയും കൊല്ലത്തെ കലാകാര കൂട്ടായ്മയുടെയും നേതൃത്വത്തിൽ കൊല്ലം പബ്ലിക് ലൈബ്രറിയിൽ നടന്ന കുട്ടികളുടെ ചിത്രശിൽപ പഠനകളരി സമാപിച്ചു. അമ്പതിൽപരം കുട്ടികൾ പങ്കെടുത്തു. സമാപന ചടങ്ങിൽ ഡെപ്യൂട്ടി മേയർ കൊല്ലം മധു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. സുകേശൻ അധ്യക്ഷത വഹിച്ചു. ചിത്രകാരന്മാരായ ആശ്രാമം സന്തോഷ്, രാമചന്ദ്രൻ അശ്വനി, ഷിയാസ്ഖാൻ, വസന്തകുമാരി എന്നിവർ സംസാരിച്ചു. ബോധവത്​കരണ ക്ലാസ് (ചിത്രം) കൊട്ടിയം: ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷക സമിതി സാമൂഹിക -സുരക്ഷ കാമ്പയി‍ൻെറ ഭാഗമായി കുട്ടികൾക്ക് ബോധവത്​കരണ ക്ലാസ് സംഘടിപ്പിച്ചു. ഡോ. ആതുരദാസ്, കൊല്ലം സിറ്റി സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മുഹമ്മദ്‌ഖാൻ എന്നിവർ ഉദ്ഘാടനം ചെയ്തു. വിംഗ്‌സ് അക്കാദമി പ്രിൻസിപ്പൽ തൗഫീഖ് അധ്യക്ഷത വഹിച്ചു. ആർ. രാജീവ്, നിത്യശ്രീ, ആർ. രതീഷ്, നജുമുദീൻ ചാത്തിനാംകുളം, രാധാകൃഷ്ണൻ, കണ്ണൻ, രാജേന്ദ്രപ്രസാദ്, ബിജു മേവറം, സജീവ്, നീതു, ഷിഫാൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.