സാംസ്​കാരിക സമ്മേളനം

കുണ്ടറ: പെരിനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്‍റ്​ എം.എസ്​. ബാലൻ അധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രി മാധവര് ശംഭുപോറ്റി, ചിറ്റുമല ബ്ലോക്ക് പഞ്ചായത്തംഗം മഠത്തിൽ സുനിൽ, വാർഡംഗം പ്രസന്ന പയസ്​, സെക്രട്ടറി വി. ശിവരാജൻ, ട്രസ്റ്റ് കൺവീനർ വിഷ്ണുവിശ്വം, കെ.എസ്​. സജു, രാജീവ്, വിശ്വനാഥൻപിള്ള, പി.സി. സുരേഷ് എന്നിവർ സംസാരിച്ചു. അഗ്രശാലയുടെയും നമസ്​കാര മണ്ഡപത്തി‍ൻെറയും സമർപ്പണവും നടന്നു. തയ്യൽ പരിശീലന കേന്ദ്രം ആരംഭിച്ചു പരവൂർ: പൂതക്കുളം ഇടവട്ടം എൻ.എസ്.എസ് കരയോഗത്തി‍ൻെറ നിയന്ത്രണത്തിലുള്ള വാമിക സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിൽ തയ്യൽ പരിശീലന കേന്ദ്രം ആരംഭിച്ചു. പരിശീലന പരിപാടി ചാത്തന്നൂർ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂനിയൻ പ്രസിഡന്‍റ്​ ചാത്തന്നൂർ മുരളി ഉദ്​ഘാടനം ചെയ്തു. യൂനിയൻ വൈസ് പ്രസിഡന്‍റ്​ പരവൂർ മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. കരയോഗം പ്രസിഡന്‍റ്​ പി. സോമചൂഡൻപിള്ള അധ്യക്ഷത വഹിച്ചു. താലൂക്ക് യൂനിയൻ മെംബർ പി. സജീഷ്, ആധ്യാത്മിക പഠനകേന്ദ്രം മേഖല കോഓഡിനേറ്റർ എസ്. അനിൽകുമാർ, കമ്മിറ്റി അംഗങ്ങളായ ദീപു, ഗിരീഷ് ലാൽ, കരയോഗം സെക്രട്ടറി എസ്. ശ്രീകണ്ഠൻപിള്ള, സ്വയംസഹായ സംഘം സെക്രട്ടറി ശാലിനി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.