വാർഷിക പൊതുയോഗം

കൊട്ടിയം: കൊട്ടിയം മർചന്‍റ്​സ്​ അസോസിയേഷൻ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല പ്രസിഡന്‍റ്​ എസ്. ദേവരാജൻ പൊതുയോഗം ഉദ്​ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി ജി. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. മികച്ച തൊഴിലിടമെന്ന നിലയിൽ മുഖ്യമന്ത്രിയുടെ പ്രത്യേക അവാർഡിന് അർഹത നേടിയ കൊട്ടിയം സിംല ടെക്സ്റ്റൈൽസ് ഉടമ എസ്. സുനിലിനെ ആദരിച്ചു. ഗിരീഷ് കരിക്കട്ടഴികം(പ്രസി.), എസ്. കബീർ (ജന. സെക്ര), എസ്. പളനി (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികളെയും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളേയും പിന്നീട് തെരഞ്ഞെടുക്കും. മര്‍ചന്‍റ്സ് ചേംബര്‍ ഓഫ് കൊമേഴ്സ്​ വാര്‍ഷികം കൊല്ലം: ക്വയിലോണ്‍ മര്‍ചന്‍റ്സ് ചേംബര്‍ ഓഫ് കൊമേഴ്സ് വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും തിങ്കളാഴ്ച വൈകീട്ട് അഞ്ചിന്​ ചേംബര്‍ ഹാളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്‍റ് എസ്. ദേവരാജന്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്‍റ് എസ്. രമേഷ്​കുമാര്‍ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ജി. ഗോപകുമാര്‍, ട്രഷറര്‍ എസ്. കബീര്‍, വൈസ് പ്രസിഡന്‍റുമാരായ ബി. രാജീവ്, ഡോ.കെ. രാമഭദ്രന്‍, എന്‍.രാജീവ്, സെക്രട്ടറി എ. അന്‍സാരി, ആര്‍. ചന്ദ്രശേഖരന്‍, ടി.എസ്. ബാഹുലേയന്‍, എം.എച്ച്. നിസാമുദ്ദീന്‍, ചേംബര്‍ ജനറല്‍ സെക്രട്ടറി നേതാജി ബി. രാജേന്ദ്രൻ, സെക്രട്ടറി എ. വെങ്കിടേശന്‍, ട്രഷറര്‍ ആന്‍റണി റോഡ്രിക്സ് തുടങ്ങിയവർ പ​ങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.