യൂനിറ്റ്​ സമ്മേളനം

കരിക്കോട്​: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കരിക്കോട്​ പി.സി. വിഷ്ണുനാഥ്​ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. യൂനിറ്റി പ്രസിഡന്‍റ്​ രാജീവ്​ അധ്യക്ഷത വഹിച്ചു. കൊറ്റങ്കര ഗ്രാമപഞ്ചായത്ത്​ ​പ്രസിഡന്‍റ്​ ആർ. ദേവദാസ്​, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല പ്രസിഡന്‍റ്​ എസ്​. ദേവരാജൻ, ജില്ല ജനറൽസെക്രട്ടറി ജി. ഗോപകുമാർ, എസ്. കബീർ, ബി. രാജീവ്​, ഡോ. കെ. രാമഭദ്രൻ, എ. അൻസാരി, നേതാജി ബി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എൻ. രാജീവ്​ (പ്രസി.), കെ. രാധാകൃഷ്ണൻ (ജന.സെക്ര.), ആർ. ചന്ദ്രശേഖരൻനായർ (ട്രഷ.), എൽ. ശിവപ്രസാദ്​, എസ്​. സുധീർ, സി. സത്യശീലൻ (വൈ.പ്രസി.), എം. ഷാരിസ്​ ലാൽ, എ.ജെ. ജമീർലാൽ (സെക്ര.), വി. രാജീവ്​ (യൂത്ത്​ വിങ്​ പ്രസിഡന്‍റ്​). ഡോക്ടര്‍മാര്‍ക്ക് സ്ഥിരം രജിസ്ട്രേഷന്‍ തടസ്സം നീക്കണം: എം.പി നിവേദനം നല്‍കി കൊല്ലം: വിദേശ യൂനിവേഴ്സിറ്റികളില്‍ നിന്നും എം.ബി.ബി.എസ് പാസായി ഇന്ത്യയിലെ യോഗ്യത പരീക്ഷയില്‍ വിജയിച്ച ഡോക്ടര്‍മാര്‍ക്ക് സ്ഥിരം രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള തടസ്സം നീക്കാൻ പദ്ധതി തയാറാക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി കേന്ദ്ര ആരോഗ്യമന്ത്രിക്കും നാഷനല്‍ മെഡിക്കല്‍ കമീഷന്‍ ചെയര്‍മാനും നിവേദനം നല്‍കി. നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം യോഗ്യത നേടിയവര്‍ കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുത്തതിന്‍റെ പേരിലാണ് രജിസ്ട്രേഷന്‍ തടസ്സപ്പെടുത്തിയത്. കുട്ടികളുടെ ഭാവിയെ മുന്‍നിര്‍ത്തി ഈ വിഭാഗത്തില്‍പെടുന്നവര്‍ക്കായി ഒരു പ്രത്യേക പാക്കേജ് തയാറാക്കാന്‍ സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. ഈ വിധി നടപ്പാക്കുന്നതില്‍ കാലതാമസമുണ്ടായാല്‍ വിദ്യാർഥികളുടെ ഭാവിയെയും തുടര്‍പഠനത്തെയും ദോഷകരമായി ബാധിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.