സി.എച്ച് കാന്‍സര്‍ സെന്‍ററിന്​ ഫണ്ട് കൈമാറി

കരുനാഗപ്പള്ളി: സി.എച്ച് കാന്‍സര്‍ സെന്‍റര്‍ കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സി.എച്ച് കാന്‍സര്‍ സെന്‍ററിലേക്കുള്ള ഫണ്ട് സമര്‍പ്പണം സി.ആര്‍. മഹേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.എച്ച് സെന്‍റര്‍ സംസ്ഥാന ചെയര്‍മാന്‍ ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി ഫണ്ട് ഏറ്റുവാങ്ങി. സെന്‍റർ നിയോജക മണ്ഡലം ചെയർമാന്‍ തല്ലത്ത്കുറ്റിയില്‍ ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്‍റ്​ എം. അന്‍സാറുദ്ദീന്‍, ജമാഅത്ത് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ്, ലീഗ് ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. സുല്‍ഫിക്കര്‍ സലാം, ട്രഷറര്‍ എം.എ. സലാം, വാഴയത്ത് ഇസ്മയില്‍, തൊടിയൂര്‍ താഹ, എച്ച്. സലിം, യൂനുസ് ചിറ്റുമൂല, താഷ്‌ക്കന്‍റ്​ കാട്ടിശ്ശേരി, എം.എ. കബീര്‍, യൂസഫ് ചേലപ്പള്ളി, എം. അഹമ്മദ് കബീര്‍, അയത്തില്‍ നജീബ് എന്നിവര്‍ സംസാരിച്ചു. ഷാഹിദ് മൗലവി പ്രാർഥന നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.