ഓച്ചിറ: കുട്ടികളുടെ പങ്കാളിത്തത്തോടെ ക്ലാസ് മുറികളിൽ മനോഹര ചിത്രങ്ങൾ വരച്ച് ഓച്ചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അവധിക്കാല ക്യാമ്പ്, വർണത്തുമ്പികൾ സമാപിച്ചു. രണ്ടു ദിവസം നീണ്ട സർഗാത്മക ക്യാമ്പിനും ചിത്രരചനക്കും കബീർ എൻസൈൻ, അശോകൻ തേവലക്കര, റെജി സദാനന്ദൻ, എസ്. ജയപ്രകാശ്, സ്കൂളിലെ അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി. സി.ആർ. മഹേഷ് എം.എൽ.എ, ജില്ല പഞ്ചായത്ത് അംഗം ഗേളി ഷൺമുഖൻ, പഞ്ചായത്ത് പ്രസിഡന്‍റ് ബി. ശ്രീദേവി, പ്രഥമാധ്യാപിക ഹഫ്സാബീവി, പ്രിൻസിപ്പൽ എസ്. സജി, പി. മണികണ്ഠൻ, എസ്. അനിൽകുമാർ, ചമേലി, പി.ടി.എ. ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍ കരുനാഗപ്പള്ളി: യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. തഴവ വില്ലേജില്‍ തെക്കുമുറി മേക്ക് കോട്ടയ്ക്കാട് വീട്ടില്‍ ഷാനവാസ് ആണ് (60) സമീപവാസിയായ ബൈജു എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. ബൈജുവിന്‍റെ ഭാര്യാമാതാവും കുടുംബവും താമസിക്കുന്ന വീട്ടിലെത്തി ഷാനവാസ് അസഭ്യം പറഞ്ഞത് ബൈജു ചോദ്യം ചെയ്തതിലുള്ള വിരോധത്തില്‍ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ അലോഷ്യസ് അലക്‌സാണ്ടര്‍, രഘുകുമാര്‍, എ.എസ്.ഐമാരായ ഷാജിമോന്‍, നന്ദകുമാര്‍, പ്രമോദ്, ലത എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.