ശാസ്താംകോട്ട: വെയ്റ്റിങ് ഷെഡിൽ കോൺക്രീറ്റ് ഭിത്തിക്കിടയിൽ തല കുടുങ്ങിയ ആളിനെ അഗ്നിരക്ഷാസേന രക്ഷിച്ചു. കുന്നത്തൂർ ഞാങ്കടവ് പാലത്തിന് സമീപം ശനിയാഴ്ച രാവിലെ 6.15ന് ആയിരുന്നു സംഭവം. വെയ്റ്റിങ് ഷെഡിൽ കിടന്നുറങ്ങിയ ഐവർകാല കിഴക്ക് സ്വദേശി ആണ് അപകടത്തിൽപെട്ടത്. വെള്ളിയാഴ്ച രാത്രി വെയിറ്റിങ് ഷെഡിൽ കിടന്നുറങ്ങവേ താഴെവീണ് വെയ്റ്റിങ് ഷെഡിന്‍റെ ഭിത്തിക്കും പാലത്തിന്‍റെ മൈൽ കുറ്റിക്കും ഇടയിൽ തല അകപ്പെട്ടു. നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചിട്ടും വിഫലമായി. ശാസ്താംകോട്ടയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി വെയ്റ്റിങ് ഷെഡിന്‍റെ ഭിത്തി ഇടിച്ചുമാറ്റിയാണ് തല സുരക്ഷിതമായി കോൺക്രീറ്റ് ബീമിന്‍റെ അടിയിൽ നിന്ന് രക്ഷിച്ചത്. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ മാത്യു കോശിയുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ രതീഷ്, അഭിലാഷ്, മനോജ്, രാജേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഡ്രൈവർ ജയ പ്രകാശ്, ഹോംഗാർഡ് ഉണ്ണികൃഷ്ണപിള്ള എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.