ചിത്രം കൊല്ലം: ആകാശത്ത് വമ്പൻ പട്ടങ്ങളുടെ വർണവിസ്മയക്കാഴ്ചയൊരുക്കി ബീച്ചിൽ പട്ടം പറത്തൽ പ്രദർശനം. കേരള കൺവെൻഷന്‍റെ ഭാഗമായി ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ) 'ഒൺ ഇന്ത്യ കൈറ്റ്' ടീമുമായി സഹകരിച്ചാണ് പട്ടം പറത്തൽ പ്രദർശനം നടത്തിയത്. 'ലോകസമാധാനം 365' എന്ന ആശയപ്രചാരണത്തിന്‍റെ ഭാഗമായി 10 പട്ടങ്ങളാണ് ഉയർത്തിയത്. ഫോമ പ്രസിഡന്റ് അനിയൻ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. കേരള കൺവെൻഷൻ ചെയർമാൻ ഡോ. ജേക്കബ് തോമസ് അധ്യക്ഷതവഹിച്ചു. ഫോമ ജോയന്റ് സെക്രട്ടറി ബിജു തോണിക്കടവിൽ, ഗ്ലോബൽ പീസ് 365 കോഓഡിനേറ്റർ സുനു എബ്രഹാം എന്നിവർ സംസാരിച്ചു. വൺ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റൻ അബ്ദുള്ള മാളിയേക്കൽ, ഇന്റർനാഷനൽ കോഓഡിനേറ്റർ ഷാഹിർ മണ്ണിങ്ങൽ, ഇവന്റ് കോഓഡിനേറ്റർ പി.കെ. രാജേന്ദ്രൻ തുടങ്ങിവർ നേതൃത്വം നൽകി. യുവജന ക്ഷേമ ബോർഡ് കൊല്ലം ജില്ല കേന്ദ്രത്തിൽനിന്ന് യൂത്ത് ആക്ഷൻ ഫോഴ്‌സ് ടീം ക്യാപ്റ്റൻ സാജന്റെ നേതൃത്വത്തിൽ 11 ഓളം വളന്‍റിയർമാർ അണിനിരന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.