(ചിത്രം) കൊല്ലം: ഡോ. സുകുമാർ അഴീക്കോട് -തത്ത്വമസി സാംസ്കാരിക അക്കാദമി പുരസ്കാരങ്ങൾ ജസ്റ്റിസ് ബി. കെമാൽ പാഷ സമ്മാനിച്ചു. ടി.ജി. വിജയകുമാർ അധ്യക്ഷതവഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി. (ജനപക്ഷ നേതാവ്, മികച്ച പാർലമെന്‍റേറിയൻ), ഗോപകുമാർ തെങ്ങമം (നോവൽ), ശ്രീകണ്ഠൻ കരിക്കകം, ഷാഹിന ഇ.കെ (കഥകൾ), പ്രദീപ് രാമനാട്ടുകര, ശിവരാജൻ കോവിലകം, അശോകൻ മറയൂർ (കവിത), രഞ്ജിത് ചിറ്റാടെ, മനു മുകുന്ദൻ, കെ.ആർ. നാരായണൻ, കുറങ്ങാട് വിജയൻ (വൈജ്ഞാനിക സാഹിത്യം), ജയനാരായണൻ (ബാലസാഹിത്യം), മായാ ബാലകൃഷ്ണൻ (ഓർമക്കുറിപ്പുകൾ), മെർലിൻ റീന (സിനിമ- സീരിയൽ), തീർഥ ആർ.ജെ (ഇംഗ്ലീഷ് നോവൽ) എന്നിവർ പുരസ്കാരങ്ങൾ സ്വീകരിച്ചു. സമഗ്ര സംഭാവനക്ക് ഡോ. സരസ്വതി ഷംസുദ്ദീൻ, ഡോ. ഓമന ഗംഗാധരൻ, വിജയലക്ഷ്മി, മിനുപ്രേം, സുഗത പ്രമോദ്, പ്രഫ. വി. ഹർഷകുമാർ എന്നിവരെ ആദരിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ കാവ്യസദസ്സ് ഉദ്ഘാടനം ചെയ്തു. ജോസ് കല്ലട, ഉമാദേവി തുത്തേരി, ബിജു കുഴിമുള്ളി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.