യുറോളജിയിലെ അപൂർവ ശസ്ത്രക്രിയ വിഭാഗം പുനലൂർ താലൂക്ക് ആശുപത്രിയിൽ

പുനലൂർ: യുറോളജിയിലെ അപൂർവ ശസ്ത്രക്രിയ വിഭാഗമായ ഹോൾമീം ലേസർ എനുക്ലിയേഷൻ ഓഫ് പോസ്റ്ററേറ്റ് (ഹോളപ്) എന്ന നൂതന സർജറി ശനിയാഴ്ച മുതൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ ആരംഭിക്കും. രാവിലെ എട്ടിന് പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രമുഖ യൂറോളജിസ്റ്റ് ഡോ. തനൂജ്പോൾ ഭാട്ടിയ ശാസ്ത്രീയ സെക്​ഷന് നേതൃത്വം നൽകും. കേരളത്തിലെ പ്രമുഖരായ 10 യൂറോളജിസ്റ്റുകൾ പങ്കെടുക്കും. പ്രോസ്​​ട്രേറ്റ് സർജറിക്കും മറ്റ് യൂറോ സർജറികൾക്കും അവലംബിക്കുന്ന നൂതന സാങ്കേതിക വിദ്യയാണ് ഹോളപ്. വേദനയോ രക്തച്ചൊരിച്ചിലോ ഇല്ലാതെ മൂത്രനാളിയിലൂടെ നടത്തുന്ന എൻഡാസ്കോപിക് സർജറിയാണിത്. മൂത്രാശയ സംബന്ധമായ ചെറുകല്ലുകളും ചെറു മുഴകളെ പൂർണമായും നീക്കം ചെയ്യാൻ ഈ സംവിധാനത്തിലുടെ കഴിയും. നൂതന ശാസ്ത്രക്രിയ താലൂക്ക് ആശുപത്രിയിൽ സജ്ജമാകുന്നതിൽ അഭിമാനമാണന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ആർ. ഷാഹിർഷ അറിയിച്ചു. യൂറോളജിസ്റ്റ് ഡോ. സുനിലിന്റെ നേതൃത്വത്തിലാണ് വിഭാഗം പ്രവർത്തിക്കുക. ചിത്രം ഈമെയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.