കടയ്ക്കൽ: കുമ്മിൾ ഗവ. ഐ.ടി.ഐയിൽ എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച നടന്ന ഐ.ടി.ഐ യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുമ്മിൾ ജങ്ഷന് സമീപം െവച്ചായിരുന്നു സംഭവം. പരിക്കേറ്റ എ.ഐ.എസ്.എഫ് പ്രവർത്തകരായ അഖിൽ ബാബു (23) ശബരിനാഥ് (23), എസ്.എഫ്.ഐ പ്രവർത്തകരായ രാഹുൽ (20), ഗിരിധർ (21) എന്നിവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്പോർട്സ് ജനറൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് മത്സരിച്ച എ.ഐ.എസ്.എഫിലെ ശബരിനാഥ് വിജയിച്ചു. ബാക്കി അഞ്ച് സ്ഥാനങ്ങളും എസ്.എഫ്.ഐ നേടി. തുടർന്ന് കുമ്മിളിൽ വിജയാഹ്ലാദ പ്രകടനം നടത്തിയ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. കടയ്ക്കൽ െപാലീസ് സ്ഥലത്തെത്തി വിദ്യാർഥികളെ വിരട്ടിയോടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.