കൊല്ലം: സ്കൂൾ വിദ്യാർഥികൾക്കായി ഡ്രീം (ഡ്രഗ് റിഹാബിലിറ്റേഷൻ എജുക്കേഷൻ ആൻഡ് മെന്‍ററിങ്) എന്ന പ്രോജക്ടിന്‍റെ ആഭിമുഖ്യത്തിൽ നേതൃപരിശീലന പരിപാടി സംഘടിപ്പിച്ചു. ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിൽ കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമീഷണർ ബി.സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. ബാലാവകാശ കമീഷൻ മുൻ ചെയർമാൻ സി.ജെ. ആന്‍റണി അധ്യക്ഷത വഹിച്ചു. ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം സനൽ വെള്ളിമൺ, എസ്.പി.സി നോഡൽ ഓഫിസർ അനിൽ എന്നിവർ മുഖ്യാതിഥിയായി. ക്രിസ്തുരാജ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഫ്രാൻസിസ്, ചൈൽഡ് ലൈൻ കോഓഡിനേറ്റർ ഗോഡ്വിൻ മാനുവൽ എന്നിവർ സംസാരിച്ചു. ക്രിസ്തുരാജ് സ്കൂൾ പ്രഥമാധ്യാപകൻ റോയ്സ്റ്റൺ, എസ്.പി.സി കമ്യൂണിറ്റി പൊലീസ് ഓഫിസർ പ്രവീൺ ജോസഫ്, ജ്യോതിഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.