കരുനാഗപ്പള്ളി: നിരവധി വധശ്രമ, കവർച്ച കേസുകളിലെ പ്രതി കാപ്പ പ്രകാരം അറസ്റ്റിലായി. കരുനാഗപ്പള്ളി തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് റഹിം മൻസിലിൽ എൻ. മുഹമ്മദ് ഫൈസൽഖാൻ (ഫൈസൽ ഖാൻ, 26) ആണ് കാപ്പ പ്രകാരം പിടിയിലായത്. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ നാല് വധശ്രമ കേസുകളിലും രണ്ട് കവർച്ച കേസുകളിലും ഉൾപ്പെടെ ഏഴ് കേസുകളിൽ പ്രതിയാണ്. കൊറ്റംപള്ളി ക്രിസ്ത്യൻ പള്ളിക്ക് സമീപം ഒരാളെ ഇരുമ്പ് പൈപ്പ് വെച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്, രാത്രിയിൽ കാറിൽ വന്നയാളിനെ തടഞ്ഞ് ആക്രമിച്ച് മൊബൈൽ കവർച്ച ചെയ്ത കേസ്, അർധരാത്രിയിൽ ബൈക്കിൽ വന്ന യുവാവിനെ ആക്രമിച്ച് രണ്ട് പവൻ സ്വർണമാലയും മൊബൈൽ ഫോണും കവർന്ന കേസ്, മനോജ് എന്ന യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, യുവാവിനെ വീട്ടിൽ നിന്നും പിടിച്ചിറക്കി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, ശാസ്താംപൊയ്ക റെയിൽവേ ക്രോസിന് സമീപം യുവാവിനെ ആക്രമിച്ച കേസ്, മോട്ടോർ സൈക്കിളിൽ സഞ്ചരിച്ച യുവാക്കളെ ആക്രമിച്ച കേസ് എന്നിവയിൽ ഇയാൾ പ്രതിയാണ്. ഇടക്കുളങ്ങര വാടകവീട്ടിലെത്തി യുവാവിനെ പിടിച്ചിറക്കി കൊലപ്പെടുത്താൻ ശ്രമിച്ച കേസിനെ തുടർന്ന് ഇയാൾക്കെതിരെ ജില്ല പൊലീസ് മേധാവി ടി. നാരായണൻ കാപ്പ ചുമത്തുന്നതിന് കലക്ടർ അഫ്സാന പർവീണിന് റിപ്പോർട്ട് നൽകുകയായിരുന്നു. കാപ്പ ജില്ല നോഡൽ ഓഫിസർ കൂടിയായ സ്പെഷൽ ബ്രാഞ്ച് അസി.കമീഷണർ കെ. അശോകകുമാർ, കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ്കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി. ഗോപകുമാറിൻെറ നേതൃത്വത്തിൽ എസ്.ഐമാരായ ജിമ്മി ജോസ്, സന്തോഷ്, എ.എസ്.ഐമാരായ ഷാജിമോൻ, നന്ദകുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.