കൊല്ലം: ബാങ്കുകളിലെ ജീവനക്കാരുടെയും മുൻ ജീവനക്കാരുടെയും കല കൂട്ടായ്മയായ 'ടാലന്‍റഡ് ബാങ്കേഴ്സ് ഗ്രൂപ്പി'ന്‍റെ മീറ്റ് 14, 15 തീയതികളിൽ കൊല്ലം എസ്.എൻ.ഡി.പി യോഗം ഹാളിൽ നടക്കും. വിവിധ കലാപരിപാടികൾ, പുസ്തകങ്ങൾ, ചിത്രങ്ങൾ, കരകൗശലവസ്തുക്കൾ എന്നിവയുടെ പ്രദർശനം എന്നിവ ഇതോടനുബന്ധിച്ച് നടക്കും. 650 ഓളം പേർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മീറ്റിന്‍റെ ഉദ്ഘാടനം പ്രശസ്ത സംഗീതസംവിധായകൻ ഭരത്ലാലും എസ്.ബി.ടി റിട്ട. ചീഫ് മാനേജർ കെ.ആർ. രവിമോഹനും നിർവഹിക്കും. ഭാരവാഹികളായ അനിൽ ഉണ്ണിത്താൻ, കെ.ആർ. രവിമോഹൻ, ബി. ശ്രീകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.