മലിനീകരണ സംവിധാനമില്ലാതെ പ്രവർത്തിക്കുന്ന ഫാം പൂട്ടാൻ നിർദേശം

....kc+kw... കൊല്ലം: മാനദണ്ഡങ്ങൾ പാലിക്കാതെ നിർമിച്ച ഫാമിന്‍റെ പ്രവർത്തനം ഒരു മാസത്തിനകം നിർത്തിവെപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ അനുമതി കൂടാതെ പോരുവഴിയിൽ പ്രവർത്തിക്കുന്ന ഫാമിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. സ്ഥാപനത്തിന്‍റെ ഉടമക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും കമീഷൻ അംഗം വി.കെ. ബീനാകുമാരി പോരുവഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും മലിനീകരണ നിയന്ത്രണ ബോർഡ് ജില്ല ഓഫിസർക്കും നിർദേശം നൽകി. ഫാം ജനവാസ മേഖലയിലാണ് പ്രവർത്തിക്കുന്നതെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ ജില്ല എൻവയൺമെന്‍റൽ എൻജിനീയർ കമീഷനെ അറിയിച്ചു. പ്രദേശവാസിയായ വി. രാമകൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് നടപടി. ബാലോത്സവം (ചിത്രം) കൊട്ടിയം: ലൈബ്രറി കൗൺസിൽ മയ്യനാട് പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന താലൂക്കുതല ബാലോത്സവം കൂട്ടിക്കട ഗവ.ന്യൂ എൽ.പി.എസിൽ ആരംഭിച്ചു. ശനിയാഴ്ച സമാപിക്കും. സീനിയർ-ജൂനിയർ വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. കഥകളി നടൻ കലാമണ്ഡലം മയ്യനാട് രാജീവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്‍റ്​ അബൂബക്കർ കുഞ്ഞ് അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം പത്മകുമാർ, ബിസിജ, ഗ്രാമപഞ്ചായത്ത് മെംബർ ഉഷാകുമാരി, ബിജു കുന്നുവിള, ഉദയകുമാർ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഷാഹിദ സമ്മാനദാനം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.